'നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും'; സോളാറില്‍ വിജയരാഘവന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

Published : Nov 20, 2020, 12:52 PM ISTUpdated : Nov 20, 2020, 12:58 PM IST
'നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും'; സോളാറില്‍ വിജയരാഘവന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

Synopsis

സോളാർ  കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണെന്നും നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രതികരണം. 

തിരുവനന്തപുരം: സോളാറില്‍ അഞ്ചുവര്‍ഷമായിട്ടും തുടര്‍നടപടികളില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമവിരുദ്ധ നടപടിയെടുത്താല്‍ തിരിച്ചടിയുണ്ടാവും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാർ  കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണെന്നും നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രതികരണം. 

അതേസമയം മെട്രോ സ്ഥലമെടുപ്പില്‍ അന്നെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന്‍റേതാണ്, അതിന്‍റെ ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരെ ബലികൊടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി