ജനവിധിയിൽ പൂർണ വിശ്വാസം; ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകുമെന്നും ഉമ്മൻ ചാണ്ടി

By Web TeamFirst Published Apr 28, 2021, 4:33 PM IST
Highlights

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം: കാരുണ്യ ബെനവലെൻറ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ നേതാക്കൾ ആവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ജനവിധിയിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾ യുഡിഎഫിന് നല്ല വിജയം നൽകും. വോട്ടെണ്ണൽ  ദിനത്തിൽ ജനങ്ങൾക്ക് വേണ്ടി എല്ലാവരും സഹകരിക്കണം. ഒരു മനസ്സോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ, വിജയം യുഡിഎഫിന് ഒപ്പം ആകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കാരുണ്യ ലോട്ടറിയിൽ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയ്ക്കുള്ള കാരുണ്യ ബെനവലെൻറ് ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടും സിഎജി റിപ്പോർട്ടും തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് അംഗീകരിച്ചിരുന്നു. ഉമ്മൻചാണ്ടിയും കെഎം മാണിയും അഴിമതി നടത്തിയെന്ന കേസ് കോടതി തള്ളി. സിഎജി റിപ്പോർട്ട് വിളിച്ച് വരുത്തി കോടതി പരിശോധിച്ചിരുന്നു. അഴിമതിയില്ലെന്ന വിജിലൻസിൻറെ കണ്ടെത്തലിന് സമാനമായിരുന്നു സിഎജിയുടെയും കണ്ടെത്തൽ.

Read Also: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!