ഇന്നലെ ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തു, തടിച്ചു കൂടി കോൺ​ഗ്രസ് പ്രവർത്തകർ; സംഘർഷ സാധ്യത

Published : Aug 16, 2023, 11:01 PM ISTUpdated : Aug 16, 2023, 11:06 PM IST
ഇന്നലെ ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തു, തടിച്ചു കൂടി കോൺ​ഗ്രസ് പ്രവർത്തകർ; സംഘർഷ സാധ്യത

Synopsis

ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപമാണ് തകർക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. 

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തു. ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻചാണ്ടിയുടെ സ്തൂപമാണ് തകർക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. 

'മലയാളി നല്ല രീതിയിൽ ഓണമുണ്ണും, ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്': എംവി ഗോവിന്ദൻ

സമീപത്തായി നേരത്തെ സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോൺ​ഗ്രസ് പ്രവർത്തകരുമായി പൊലീസ് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോ​ഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻ‌ചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമായി പ്രയോ​ഗിക്കപ്പെടും. 

ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോ​ഗ്യനായിരുന്നില്ലേ, പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ.പി ജയരാജൻ

https://www.youtube.com/watch?v=mji4d_-_A04

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്