'കാർഷിക നിയമം പിൻവലിക്കണം', കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ പദയാത്ര

Published : Jan 06, 2021, 12:36 PM ISTUpdated : Jan 06, 2021, 12:37 PM IST
'കാർഷിക നിയമം പിൻവലിക്കണം', കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ പദയാത്ര

Synopsis

ഉമ്മൻചാണ്ടി മുൻ നിര നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പദയാത്ര നടത്തിയതെന്നത് ശ്രദ്ധേയമാണ്. 

കോട്ടയം: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ഉമ്മൻചാണ്ടിയുടെ പദയാത്ര. രാവിലെ 8.30 ന് പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച് യാത്ര പുതുപ്പള്ളി ടൗണിൽ അവസാനിച്ചു. ഉമ്മൻചാണ്ടി മുൻ നിര നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പദയാത്ര നടത്തിയതെന്നത് ശ്രദ്ധേയമാണ്. 

തദ്ദേശതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലുൾപ്പടെ തിരിച്ചടി നേരിട്ട സാഹചര്യത്തിലും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. നീതിക്ക് വേണ്ടി ദില്ലിയിൽ സമരം നടത്തുന്ന കർഷകരോടുള്ള ഐക്യദാണ്ഠ്യവും പ്രകടിപ്പിക്കുവാനാണ് പദയാത്ര നടത്തുന്നതെന്നും കർഷക നിയമം കേരളത്തിന് ബാധകല്ലെന്നുള്ള നിയമം കേരളം പാസാക്കണമെന്ന്  ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിക്കും
ശബരിമല സ്വർണക്കൊള്ള: നിർണായക അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും