അട്ടപ്പാടിയിലെ അറസ്റ്റ്; ഊര് മൂപ്പനും മകനും ജാമ്യം

By Web TeamFirst Published Aug 12, 2021, 9:38 AM IST
Highlights

സംഘർഷത്തെകുറിച്ചു അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. 

പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ പൊലീസ് അറസ്റ്റ് ചെയ്ത ഊര് മൂപ്പനും മകനും ജാമ്യം. മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഊര് മൂപ്പൻ ചൊറിയൻ, മകൻ വി.എസ് മുരുകൻ എന്നിവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും കൂടി പൊലീസ് കേസെടുത്തിട്ടുണ്ട്. 

സംഘർഷത്തെകുറിച്ചു അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. നാർക്കോട്ടിക് ഡി.വൈ.എസ്.പി. ഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല. പൊലീസിനെതിരെയുള്ള പരാതിയ്ക്ക് പുറമെ മുരുകനെതിരെ ഊരുനിവാസിയായ കുറുന്താചലം നൽകിയ പരാതിയും,  തുടർ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിയ്ക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!