ഓപ്പൺ ജിമ്മും മെഡിറ്റേഷൻ സോണും സ്കേറ്റിങ് ഏരിയയും; മേൽപ്പാലങ്ങളുടെ അടിവശം ഇനി അടിമുടി മാറും, ആദ്യം കൊല്ലത്ത്

Published : Jul 23, 2024, 12:40 PM IST
ഓപ്പൺ ജിമ്മും മെഡിറ്റേഷൻ സോണും സ്കേറ്റിങ് ഏരിയയും; മേൽപ്പാലങ്ങളുടെ അടിവശം ഇനി അടിമുടി മാറും, ആദ്യം കൊല്ലത്ത്

Synopsis

കൊല്ലത്ത് റെയില്‍വേ മേൽപ്പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: സംസ്ഥാനത്തെ മേൽപ്പാലങ്ങളുടെ അടിവശം ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറുന്നു. വിനോദ സഞ്ചാര വകുപ്പിന്‍റെ രൂപകല്‍പ്പനാ നയത്തിന്‍റെ ഭാഗമായ ആദ്യ പദ്ധതി കൊല്ലത്ത് യാഥാർത്ഥ്യമാകും. റെയില്‍വേ മേൽപ്പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

മേൽപ്പാലങ്ങളുടെ ഉപയോഗശൂന്യമായി കിടക്കുന്ന അടിവശം ആകർഷകമായ രീതിയിൽ നവീകരിച്ച് ജനസൗഹൃദമാക്കുകയാണ് വിനോദ സഞ്ചാര വകുപ്പിന്‍റെ രൂപകല്‍പ്പനാ നയത്തിന്‍റെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ തുടക്കം കൊല്ലം റെയിൽവേ മേൽപ്പാലത്തിലാണ്. മേൽപ്പാലത്തിന്‍റെ അടിയിലുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ 70 സെന്‍റ് ഭൂമിയിൽ രണ്ടു കോടി രൂപ ചെലവഴിച്ചാണ്‌ പദ്ധതി.

"സമൂഹം ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഒരു സ്ഥലത്ത് തുടങ്ങിയാലത് പടരും. അതോടെ ഒരു കൾച്ചറായി വരും. അഞ്ചോ ആറോ വർഷം കൊണ്ട് നല്ലൊരു മാറ്റമുണ്ടാകും"- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

ഓപ്പൺ ജിം, നടപ്പാതകൾ, യോഗ മെഡിറ്റേഷൻ സോൺ, സ്കേറ്റിങ് ഏരിയ, ബാഡ്മിന്‍റണ്‍ - ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ലഘുഭക്ഷണ കിയോസ്കുകള്‍ തുടങ്ങിയവയാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. നടത്തിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം പരിപാലനത്തിന് പ്രയോജനപ്പെടുത്തും.

എൻഎച്ച്എഐ എവിടെ? തിരക്കേറിയ ഹൈവേയിലെ കുഴികളടച്ച് പൊലീസുകാർ, ഒന്നും രണ്ടുമല്ല! വീഡിയോ വൈറൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു, പ്രതി പിടിയിൽ
വിഡി സതീശനെ വിടാതെ വെള്ളാപ്പള്ളി; 'എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് അധിക്ഷേപിക്കുന്നു',കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം