
തിരുവനന്തപുരം: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ രണ്ടാം വിമാനത്തിലെ യാത്രാക്കാരായ 33 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എ.ഐ 140 വിമാനത്തില്‍ 235 ഇന്ത്യന്‍ പൗരന്മാരാണ് തിരിച്ചെത്തിയത്.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഏഴു പേര്‍ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തി. കൊച്ചിയില്‍ ഇന്‍ഡിഗോ, എയര്‍ഏഷ്യാ വിമാനങ്ങളിലായി 23 പേരാണ് എത്തിയത്. ഇവരെ നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, കൊച്ചി പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വീടുകളിലേയ്ക്ക് യാത്രയാക്കി. ഇവര്‍ 30 പേര്‍ക്കും നോര്‍ക്ക റൂട്ട്‌സാണ് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കിയത്. മൂന്നു പേര്‍ സ്വന്തം നിലയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി.
കോട്ടയം പാമ്പാടി സ്വദേശി അലന്‍ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാല്‍, മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി. ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരന്‍, ആലപ്പുഴ കലവൂര്‍ സ്വദേശി അര്‍ജുന്‍ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി അശ്വവിന്‍ കെ.വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്തപുരം പേരൂര്‍ കട സ്വദേശി ശ്രീഹരി എച്ച്, കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോഷ്മി ജോര്‍ജ്, പത്തനംതിട്ട തിരുവല്ല സ്വദേശി സോണി വര്‍ഗീസ്, ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിള്‍, കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ, തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ജെസീന്ത ആന്റണി, കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, ആലപ്പുഴ ഹരിപ്പാട് അരൂണ്‍ രാമചന്ദ്ര കുറുപ്പ്, ഗീതു കൃഷ്ണന്‍ മകള്‍ ഗൗരി അരുണ്‍ (ആറ് വയസ്), എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആര്‍, ഇടുക്കി അടിമാലി സ്വദേശി നീലിമ, കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേല്‍ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്‌സണ്‍ ടൈറ്റസ്, വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജോസ്‌ന ജോസ്, കണ്ണൂര്‍ ചിറയ്ക്കല്‍ നിവേദിത ലളിത രവീന്ദ്രന്‍, പാലക്കാട് ചെറുപ്പുളശ്ശേരി അമ്പിളി ആര്‍ വി, തിരുവനന്തപുരം ശാസ്തമംഗലം വിജയകുമാര്‍ പി, ഭാര്യ ഉഷ ദേവി, മകള്‍ അനഘ യുവി, തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ദ്വിതി പിള്ള, ഇടുക്കി കട്ടപ്പന സ്വദേശി അലന്‍ ബാബു, വയനാട് സ്വദേശി വിന്‍സന്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നോര്‍ക്ക അറിയിച്ചു.
യാത്ര സംഘത്തില്‍ 20 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. കെയര്‍ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് എന്‍.ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മടങ്ങിയെത്തിയവരെ സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലും നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ എത്തിയിരുന്നു.
പെട്രോള്‍ ബോംബ് എറിഞ്ഞശേഷം 70 കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam