ഓപ്പറേഷൻ നുംഖൂർ; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ, നിര്‍ണായക യോഗം മൂന്നാറിൽ

Published : Apr 20, 2026, 10:25 AM IST
operation numkhor bhutan team

Synopsis

വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്‍റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്‍ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും

കൊച്ചി: വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്‍റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്‍ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 25 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 15000 വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ആണ് വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തത്. സൂപ്പർ കാറുകൾ, ബൈക്കുകൾ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്. രാജ്യത്ത് ഉണ്ടായത് കോടികളുടെ നികുതി വെട്ടിപ്പാണെന്നാണ് കണ്ടെത്തൽ. 464 വാഹനങ്ങളാണ് അസമിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിലും നിരവധി വാഹനങ്ങളെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ; വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് പ്രതികരണം
പിന്തുടര്‍ന്നെത്തിയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, മര്‍ദിച്ചതായും പരാതി