'ഓപ്പറേഷൻ പി ഹണ്ടി'ൽ 41 പേർ അറസ്റ്റിൽ, ഡോക്ടറും ഐടി ജീവനക്കാരും അടക്കം പിടിയിൽ

Published : Dec 28, 2020, 11:15 AM ISTUpdated : Dec 28, 2020, 11:20 AM IST
'ഓപ്പറേഷൻ പി ഹണ്ടി'ൽ 41 പേർ അറസ്റ്റിൽ, ഡോക്ടറും ഐടി ജീവനക്കാരും അടക്കം പിടിയിൽ

Synopsis

ഐടി പ്രൊഫഷണലുകളും പത്തനംതിട്ടയിൽ ഒരു ഡോക്ടറും അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്‍റർപോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് തുടങ്ങിയത്.

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്‍റർപോളുമായി സഹകരിച്ച് കേരളാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ 41 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. ഇവയിലെല്ലാമായി 339 കേസുകൾ റജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്. 

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ ഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.

തൃശ്ശൂർ പഴയന്നൂരിൽ സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് പോര്‍നോഗ്രാഫിയുമായി ബന്ധപ്പെട്ട് പഴയന്നൂരില്‍ ഒരാള്‍ അറസ്റ്റിലായി (വാർത്തയിലെ ചിത്രത്തിലുള്ളയാൾ). വാട്ട്സാപ്പ്, ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് ചേലക്കര മേപ്പാടം സ്വദേശിയായ പാറക്കല്‍ പീടികയില്‍ ആഷിക് (30) നെ പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ വടക്കേത്തറയിലെ വീട്ടില്‍ വെച്ചാണ് ഇയാൾ പിടിയിലായത്. വടക്കേക്കാട് സ്വദേശി ഇഖ്‌ബാലും ഇതുമായി ബന്ധപ്പെട്ട് പിടിയിലായി.

തൃശ്ശൂരിൽ നിരവധിപ്പേരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂർ റൂറൽ പരിധിയിൽ നിന്ന് മാത്രം 19 പേരിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. 

കേസെടുത്തതിന്‍റെയും അറസ്റ്റിലായവരുടെ കണക്ക്, ജില്ല തിരിച്ച്:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേളയിൽ മുടങ്ങിയത് ഏഴ് സിനിമകളുടെ പ്രദർശനം
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി, മുൻകൂർ ജാമ്യാപേക്ഷ 17 ന് പരിഗണിക്കും