'ഓപ്പറേഷന്‍ പി ഹണ്ട്': സംസ്ഥാനത്ത് നിന്ന് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തേക്ക് വില്പന നടത്തിയെന്ന് പൊലീസ്

By Web TeamFirst Published Apr 2, 2019, 7:46 AM IST
Highlights

ഓപ്പറേഷൻ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വില്‍ക്കുന്ന രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. റാക്കറ്റിലെ 21 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകൾ വഴി വിദേശത്തേക്ക് വില്പന നടത്തിയതായി പൊലീസ്. ഓപ്പറേഷൻ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. റാക്കറ്റിലെ 21 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

അതീവരഹസ്യമായാണ് റാക്കറ്റിന്‍റെ പ്രവർത്തനം. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിൽ ഗ്രൂപ്പുണ്ടാക്കും. അതേസമയം തന്നെ വിവിധ അശ്ലീല സൈറ്റുകളിലും ഇവർ സജീവമാകും. വ്യാജപേരുകളിലാകും പലരുടേയും പ്രവർത്തനം  ഒരു ഗ്രൂപ്പ് പൊലീസ് നശിപ്പിച്ചാൽ മറ്റൊരു പേരിൽ അടുത്ത ഗ്രൂപ്പുണ്ടാക്കി  ചിത്രങ്ങളും വീഡിയോയും  പങ്കുവയ്ക്കും. ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ പൊലീസിന് വ്യക്തമായത് ഞെട്ടിക്കുന്ന  വിവരം. കുട്ടികളുടെ പുതിയ നഗ്നചിത്രം അറിയിച്ച് അംഗങ്ങൾ ഗ്രൂപ്പിൽ പോസ്റ്റിടും. ആവശ്യക്കാരുമായി വിലപേശും. വിലപേശുന്ന വിവിധ ചാറ്റുകൾ പൊലീസ് കണ്ടെത്തി.

ഇതുവരെ പിടിയിലായവരിൽ ഉന്നതവിദ്യാഭ്യാസ മുള്ളവരാണ് ഏറെയും. 85 ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരമാണ് ഇന്‍റര്‍പോള്‍ പൊലീസിന് നൽകിയിരിക്കുന്നത്. ഈ ഗ്രൂപ്പിലുള്ള മലയാളികളല്ലാത്തവരുടെ വിവരങ്ങള്‍ ഇൻറർപോളിനും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും കൈമാറിയിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് 5 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

click me!