ഓപ്പറേഷൻ സമുദ്ര സേതു; ഐഎൻഎസ് മഗർ കൊച്ചിയിലെത്തി

Published : May 12, 2020, 06:12 PM ISTUpdated : May 13, 2020, 12:37 PM IST
ഓപ്പറേഷൻ സമുദ്ര സേതു; ഐഎൻഎസ് മഗർ കൊച്ചിയിലെത്തി

Synopsis

202 പ്രവാസികളാണ് കപ്പലിൽ കൊച്ചിയിലെത്തിയത്. ഇതിൽ 91 പേർ മലയാളികളാണ്. മേയ് പത്തിനാണ് കപ്പൽ മാലിയിൽ നിന്ന് പുറപ്പെട്ടത്. 

കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി മാലിയിൽ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാനായി യാത്ര തിരിച്ച രണ്ടാമത്തെ കപ്പൽ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. 202 പ്രവാസികളാണ് കപ്പലിൽ കൊച്ചിയിലെത്തിയത്. ഇതിൽ 91 പേർ മലയാളികളാണ്. മേയ് പത്തിനാണ് കപ്പൽ മാലിയിൽ നിന്ന് പുറപ്പെട്ടത്. 

പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രാക്കാരുമായാണ് മാലിദ്വീപിൽ നിന്നു ഐഎൻഎസ് മഗറിൽ കൊച്ചി തുറമുഖത്തെത്തിയത്. മലയാളികൾ കഴിഞ്ഞാൽ കപ്പലിൽ എറ്റവും കൂടുതൽ യാത്രക്കാർ തമിഴ്നാട് സ്വദേശികളാണ്. 81 തമിഴ്നാട്ടുകാരാണ് സംഘത്തിലുളളത്. ഗർഭിണികളും ചികിത്സയിലുള്ളവരുമായി 18 പേരും മൂന്ന് കുട്ടികളും സംഘത്തിലുണ്ട്. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക