
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി ഇപി ജയരാജൻ മോശം പരാമര്‍ശം നടത്തിയെന്ന പരാതി ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ ഷാഫി പറമ്പിലിനെതിരെ നിയമസഭൽ വച്ച് "കള്ള റാസ്കൽ" പ്രയോഗം നടത്തിയെന്നണ് പ്രതിപക്ഷ ആരോപണം. എന്തും പറയാമെന്ന തരത്തിൽ ഒരു മന്ത്രി പെരുമാറാൻ നിയമ സഭ എന്താ ചന്തയാണോ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള നീക്കം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു ഇപി ജയരാജന്‍റെ പരാമര്‍ശം.
ഇപി ജയരാജനെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മന്ത്രി ഇപി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റുകയാണ് വേണ്ടത്. മന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: പെരിയ കേസ് നിയമസഭയിൽ; വിടുവായത്തമെന്ന് മുഖ്യമന്ത്രി, ബഹളം, നാടകീയ രംഗങ്ങൾ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam