'പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണ്, മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല'; മറുപടിയുമായി ചെന്നിത്തല

Published : May 01, 2023, 11:15 AM ISTUpdated : May 01, 2023, 12:03 PM IST
'പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണ്, മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല'; മറുപടിയുമായി ചെന്നിത്തല

Synopsis

എഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല.ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേ ഷണം പ്രഖ്യാപിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്..പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കടലാസ് കമ്പനി കളുടെ മാനേജരെപോലെ സം സാരിക്കുന്നു.ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല.സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എ ഐ ക്യാമറ തട്ടിപ്പ്.ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും.ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ.അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ല.ഇത്തരം സംവിധനങ്ങൾ ഇങ്ങനെയാക്കുന്നതിൽ ദു:ഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്