
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യമെന്ന് അഭിപ്രായപ്പെട്ട പിണറായി വിജയൻ കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനമെന്നും വിമർശിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല. പറയേണ്ടത് പറയാതിരുന്നു. പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ വികസനത്തെ പിറകിലോട്ട് ആക്കുമോ എന്ന ആശങ്കയാണുള്ളത്. പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ല. കുടുംബശ്രീയിലും കിഫ്ബിയിലും മൗനം പാലിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട കാര്യം തന്നെ ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. വന്ദേമാതരം ഇരുന്ന് കേട്ടാൽ പോലും മതി. മുഴുവൻ ചൊല്ലൽ ആർഎസ്എസ് അജണ്ടയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇഡി നടപടിയിൽ മുഖ്യമന്ത്രിയുടെ മൗനം സംബന്ധിച്ച വിഷയത്തിൽ അത് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും പിണറായി പ്രതികരിച്ചു. ഇഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്ന് വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് പിണറായി വിജയൻ വ്യക്തമാക്കി. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇഡിക്കെതിരായ അക്രമത്തെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്. സമാധാനപരമായ പ്രതിഷേധമാണ് കാണാനായതെന്ന് പറഞ്ഞ പിണറായി ഇഡിയെ ബിജെപി വൃത്തികെട്ട രീതിയിൽ ഉപയോഗിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നയപ്രഖ്യാപന സമയത്ത് ഡിജിപി നിയമസഭയിൽ എത്തിയത് പതിവില്ലാത്ത കീഴ്വഴക്കമെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam