ബ്രഹ്മപുരം തീപിടുത്തം പൊലീസ് റിപ്പോർട്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു; വി ഡി സതീശൻ

Published : Mar 29, 2023, 03:03 PM ISTUpdated : Mar 29, 2023, 04:07 PM IST
ബ്രഹ്മപുരം തീപിടുത്തം പൊലീസ് റിപ്പോർട്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു; വി ഡി സതീശൻ

Synopsis

കരാറുകാരനെ മുഖ്യമന്ത്രി ഒക്കത്തെടുത്തു നടക്കുന്നു. മാലിന്യം എത്ര ലോഡ് നീക്കം ചെയ്തു എന്നതിന് തെളിവില്ല. തെളിവ് നശിപ്പിക്കാനാണ് മാലിന്യം കത്തിച്ച് കളഞ്ഞത്

കൊച്ചി: ബ്രഹ്മപുരത്ത് രണ്ടാമതും തീപിടുത്തമുണ്ടായ സംഭവത്തിലെ പൊലീസ് റിപ്പോർട്ട് കരാറുകാരനെ സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ഇങ്ങനയേ റിപ്പോർട്ട് നൽകൂ. സ്വാഭാവികമായി തീപിടിച്ചതാണെന്ന് ആദ്യം മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. കരാറുകാരനെ മുഖ്യമന്ത്രി ഒക്കത്തെടുത്തു നടക്കുന്നു. മാലിന്യം എത്ര ലോഡ് നീക്കം ചെയ്തു എന്നതിന് തെളിവില്ല. തെളിവ് നശിപ്പിക്കാനാണ് മാലിന്യം കത്തിച്ച് കളഞ്ഞത്. പൊലീസ് പ്രാഥമിക റിപ്പോർട്ട് നൽകാൻ കാലതാമസം എടുത്തത് 26 ദിവസമാണെന്നും കരാറുകാരനെ രക്ഷിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

 


 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്