സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

Published : Feb 10, 2023, 12:08 PM ISTUpdated : Feb 10, 2023, 12:34 PM IST
സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

Synopsis

മ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യ​ഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ​ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. 

അതേസമയം, ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെയും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിയമപരമായ ഒരു പിൻബലവും ഇല്ലാതെയാണ് 6 സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നതെന്ന് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓർഡിനൻസ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ എം പി പി കെ ബിജു ഉൾപ്പെടെ ഉള്ളവർ ഒന്നേകാൽ വർഷമായി നിയമ സാധുത ഇല്ലാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണ്. ഇവരെ അടിയന്തരമായി പുറത്താക്കണമെന്നും കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ച് പിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  കേരളത്തിലെ ഒരു സർവകലാശാലയിലും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇതെന്നും ഇവർ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ