
തിരുവനനന്തപുരം: ഒരു വർഗീയ വാദിയുടെയും വോട്ട് കോൺഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മിത്ത് വിവാദത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒരു വിഷയം വീണുകിട്ടാൻ വർഗീയ വാദികൾ കാത്തിരിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് അവരുടെ ശ്രമമെന്നും സതീശൻ പറഞ്ഞു. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ശ്രമം കോൺഗ്രസ് തടയുമെന്നും സതീശൻ വ്യക്തമാക്കി.
മിത്ത് വിവാദത്തില്‍ എം വി ഗോവിന്ദന്‍റെ തിരുത്ത് സ്വാഗതാര്‍ഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കറും തിരുത്തിപ്പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാന്ന് സംശയിച്ചാലും തെറ്റില്ല. ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും വർഗീയവാദികൾക്ക് ആയുധം കൊടുക്കുന്ന നിലപാട് സിപിഎമ്മിന്റേതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
മിത്ത് പരാമര്‍ശം വർഗീയവാദികൾക്ക് ആയുധം നൽകി. സിപിഎമ്മും ബിജെപിയും അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാടെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. മതപരമായ വിശ്വാസങ്ങളെ ശാസ്ത്രീയവുമായി കൂട്ടി കേട്ടേണ്ടതില്ല. അത്ഭുതങ്ങളിൽ എല്ലാ മതങ്ങളും വിശ്വസിക്കുന്നുണ്ട്. വർഗീയ വാദികൾക്ക് ആയുധം കൊടുക്കുന്നവരെ സൂക്ഷിക്കണം. ആയുധം കൊടുത്തവരും അതിനെ ഉപയോഗപ്പെടുത്തുന്നവരും തമ്മിലുള്ള ഗൂഢാലോചനയാണോ ഈ വിവാദം എന്നാണ് സംശയമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
സംഘപരിവാർ ചെയ്യുന്നത് പോലെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ,എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോൾവാൾക്കറുടെ വിചാര ധാരയോടാണ് ഉപമിച്ചത്. എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോൾവാക്കൾറേയും തിരിച്ചറിയാൻ പറ്റില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും? പാർട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു,
വിശ്വാസത്തെ ഹനിക്കുന്ന പ്രസ്താവാനകൾ പാടില്ല, എൻഎസ്എസിന്‍റെ പ്രതിഷേധം അവരുടെ തീരുമാനം; തുഷാർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam