'രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അം​ഗീകരിച്ചിട്ടുണ്ട്'; ആരോപണത്തിലുറച്ച് സതീശൻ

Published : Mar 20, 2024, 05:10 PM IST
'രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അം​ഗീകരിച്ചിട്ടുണ്ട്'; ആരോപണത്തിലുറച്ച് സതീശൻ

Synopsis

വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തൻ്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി  സതീശൻ വ്യക്തമാക്കി. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അം​ഗീകരിച്ചിട്ടുണ്ടെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. അതിന് തന്റെ കയ്യിൽ തെളിവും ചിത്രങ്ങളുമുണ്ട്. വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തൻ്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി  സതീശൻ വ്യക്തമാക്കി. 

കൊടകര കുഴൽപ്പണ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കുഴൽപണം, മാസപ്പടി, ലൈഫ്മിഷൻ, ലാവ്ലിൻ കേസുകൾ പരസ്പരം സഹായിച്ച് അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഇ ഡി റെയ്ഡിന് ശേഷമാണെന്നും സതീശൻ പറഞ്ഞു. ഇപി പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോ​ഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

'ഇപി ജയരാജനുമായി ബിസിനസ് ഡീല്‍ ഇല്ല' ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി
നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും