
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും. നാല് പ്രതിപക്ഷ എംഎൽഎമാർ ആണ് രാജിവെക്കുന്നത്. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജി വയ്ക്കുന്നത്.
കുറച്ചു നാളുകളായി സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവിന് ഉൾപ്പെടെ എം എൽ എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കാറില്ല. ഇക്കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ സമരം നടക്കുമ്പോഴും ആ ദൃശ്യങ്ങൾ സഭാ ടിവി കാണിച്ചിരുന്നില്ല. തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു
പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങൾ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷം നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam