Latest Videos

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ്: പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെൻഷൻ

By Web TeamFirst Published Jun 6, 2019, 7:49 PM IST
Highlights

വിജയാ കടക്ക് പുറത്ത് എന്ന പേരിലായിരുന്നു നോട്ടീസ്. ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയാണ് സസ്പെന്റ് ചെയ്തത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെൻഷൻ. ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടറി എം എസ് മോഹനചന്ദ്രനെയാണ് സസ്പെന്റ് ചെയ്തത്. വിജയാ കടക്ക് പുറത്ത് എന്ന പേരിലായിരുന്നു നോട്ടീസ്. നിയമവകുപ്പിലെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മോഹനചന്ദ്രൻ.


 

click me!