
തിരുവനന്തപുരം:കെ.എസ് അർടി സി പ്രതിസന്ധി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഗതാഗതമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളി. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം 38ൽ നിന്ന് 20 ലക്ഷം ആയി കുറഞ്ഞു.വരുമാനം ഗണ്യമായി കുറഞ്ഞു.192.72 കോടിയാണ് കഴിഞ്ഞ മാസത്തെ കളക്ഷനടക്കമുള്ള വരവ്..229.32 കോടി ആണ് ചെലവ്.96.65 കോടി ആണ് അന്തരമെന്നും ഗതാഗത മന്ത്രി അറിയിച്ചുജൂലൈ, ആഗസ്റ്റ് മാസത്തെ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ 1300 ബസ് ഓടിക്കാനാവും.സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ യൂണിയനുകൾ സമ്മതിക്കുന്നില്ല.എങ്കിൽ അധിക വരുമാനം ഉണ്ടാവില്ല.
കഴിഞ്ഞ 6 വർഷം കൊണ്ട് കെഎസ്ആര്‍ടിസിയെ എല്ലും തോലുമാക്കിയെന്ന് അടിയന്ത്രപ്രമേയത്തിന് അനമുതി തേടിയ എം വിന്‍സന്‍റ് ആരോപിച്ചു. 8650 പേരെ പിരിച്ചു വിട്ടു.75 മാസമായി ഒരിക്കൽപോലും കൃത്യമായി ശമ്പളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല.സർക്കാർ ചെലവ് കൂട്ടിക്കാണിക്കുന്നു.സിറ്റി സർക്കുലർ കാരണം ഉണ്ടായത് വൻ നഷ്ടമാണ്. സുശീല്‍ ഖന്ന റിപ്പോർട്ട് വലിച്ചു കീറി ചവറ്റുകുട്ടയിൽ എറിയണം ..എന്നാൽ കെഎസ്ആര്‍ടിസി രക്ഷപ്പെടും.കെഎസ്ആര്‍ടിസി യുടെ ആരാച്ചാര്‍ ആകാൻ വന്നതാണ് സ്വിഫ്റ്റ് കമ്പനി.സ്വിഫ്റ്റിനെ ആക്രമിക്കുന്നത് ആരെ സഹായിക്കാനെന്ന് ഗതാഗതമന്ത്രി തിരിച്ചടിച്ചു.: സ്വിഫ്റ്റ് അപകടത്തിൽ പെടുന്നു എന്നത് പെരുപ്പിച്ച കണക്കാണ്.സിംഗിൾ ഡ്യൂട്ടി യിൽ 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടതില്ല.ബാക്കി സമയം വിശ്രമമാമെന്നും മന്ത്രി വിശദീകരിച്ചു.
ഈ സർക്കാർ പൊതു ഗതാഗതം തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാർ ഇന്ധന സബ്‌സിഡി നൽകണം. നികുതി വർദ്ധനവ് കെഎസ്ആര്‍ടിസിക്ക് വേണ്ടിയെങ്കിലും ഒഴിവാക്കണം.കെ റെയിലിനു വേണ്ടിയാണോ കെഎസ്ആര്‍ടിസിയെ തകർക്കുന്നത്?അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേദിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam