
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടിയായ സുപ്രീംകോടതി ഉത്തരവും മന്ത്രിയുടെ രാജി ആവശ്യത്തിലും അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.
നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ബഹുജന സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കും. രാജിയില്ലാതെ പിന്നോട്ടില്ലെന്ന് കെപിസിസി പറയുമ്പോൾ ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam