പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിൽ; ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തത്

Published : Jun 16, 2021, 08:03 AM ISTUpdated : Jun 16, 2021, 08:06 AM IST
പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിൽ; ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തത്

Synopsis

സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് നിഗമനം. ഭീതിപരത്താനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. 

കൊല്ലം: പത്തനാപുരം പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യകമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസ് കണ്ടെത്തൽ. സണ്‍ 90 ബ്രാന്റ് ജലാറ്റിന്‍ സ്റ്റിക്കാണിത് ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല എടിഎസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. 

കണ്ടെത്തിയ ഡിറ്റനേറ്റർ സ്ഫോടനശേഷിയില്ലാത്തതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നോണ്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഡിറ്റനേറ്ററാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഇവ ഉപയോഗിച്ച് സ്‌ഫോടനം നടത്താനാകില്ല. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ ഇത് ഉപയോഗിച്ചെന്നാണ് സംശയം. സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പെന്നും നിഗമനമുണ്ട്. ഭീതിപരത്താനാണോ സ്‌ഫോടകവസ്തുക്കള്‍ പ്രദേശത്ത് ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. 

കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയാണ് പത്തനാപുരത്തിനടുത്ത പാട്ടം ഗ്രാമം. ഇവിടെ വനം വകുപ്പിന്‍റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തിയത്. വനം വകുപ്പിന്‍റെ പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും മാസങ്ങളായി കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഈ മേഖല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ സ്പെഷ്യൽ ടീം പുനരന്വേഷണം പ്രഖ്യാപിച്ചു
ഓണറേറിയം 21,000 രൂപയാക്കാൻ ആശമാരുടെ സമരം; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ആദ്യഘട്ടം മാത്രം