
തിരുവനന്തപുരം: പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവർത്തിച്ച ഓർത്തഡോക്‌സ് സഭ, മലങ്കര സഭയിലെ സമാധാനത്തിന് പാത്രയർക്കീസ് തുരങ്കം വയ്ക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് വിദേശ പൗരനായ പാത്രയർക്കീസിന്‍റെ ശ്രമമെന്ന് ഓർത്തഡോക്‌സ് സഭ വിമർശിക്കുന്നു. അതിന് ഓശാന പാടാനാണ് സർക്കാർ പ്രതിനിധികളും രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളും ലബനനിലേക്ക് പോകുന്നത്. മലങ്കര സഭയിൽ സമാന്തര ഭരണത്തിനുളള ശ്രമമാണ് പാത്രയർക്കീസ് നടത്തുന്നത്. മറ്റൊരു സഭയെങ്കിൽ പള്ളിയടക്കമുളള ഭൗതിക സൗകര്യങ്ങൾ യാക്കോബായ വിഭാഗം തിരികെ നൽകണമെന്നും ഓർത്തഡോക്സ് സഭ പറയുന്നു.
ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്കയായി വാഴിക്കുന്നതിനെതിരെയാണ് നിലവിലെ യാക്കോബായ ഓർത്തഡോക്സ് തർക്കം. രണ്ടും വ്യത്യസ്ത സഭകളാണെന്ന യാക്കോബായ സഭാ നിലപാടിനെതിരെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam