'സത്യവാങ്മൂലം സത്യവിരുദ്ധം', കോതമംഗലം പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

By Web TeamFirst Published Nov 12, 2020, 8:03 PM IST
Highlights

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ തെറ്റായ വ്യാഖ്യാനം നടത്തി. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് വൈമനസ്യാമാണെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. 

കോട്ടയം: കോതമംഗലം പള്ളിത്തർക്കക്കേസിൽ സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. പള്ളിക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും കോടതി നടപടികൾ നിർത്തി വയ്പ്പിക്കാൻ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ തെറ്റായ വ്യാഖ്യാനം നടത്തി. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് വൈമനസ്യാമാണെന്നും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. 

കോതമംഗലം പളളിത്തർക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചർച്ചയിൽ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. 

 കോടതി ഉത്തരവിന്റെ ബലത്തിൽ ബലമായി പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചർച്ചയിൽ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളി പിടിച്ചെടുക്കാൻ കോടതി നിർദേശിച്ചാൽ നിലവിലെ ധാരണകൾ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 

click me!