'വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ'; സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ

Published : Apr 23, 2026, 01:18 PM IST
orthodox church

Synopsis

സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് അഭിപ്രായപ്പെട്ട കാതോലിക്കാ ബാവാ ഒരു വർഷത്തെ പെരുന്നാളുകൾക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാനും ആഹ്വാനം ചെയ്തു.

കോട്ടയം: മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനം എടുക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്നും സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി. സഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന് അഭിപ്രായപ്പെട്ട കാതോലിക്കാ ബാവാ ഒരു വർഷത്തെ പെരുന്നാളുകൾക്ക് കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിച്ച് മാതൃക തീർക്കാനും ആഹ്വാനം ചെയ്തു. അതിരുകടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും കാതോലിക്ക ബാവാ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു; ആശുപത്രിയിൽ ചികിത്സ തേടി
ശ്രദ്ധിക്കണേ, കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി