പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് തലവേദന; വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഇനി പിഴ

Published : Apr 08, 2020, 11:42 PM ISTUpdated : Apr 09, 2020, 12:08 AM IST
പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് തലവേദന; വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഇനി പിഴ

Synopsis

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. 25 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 30 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിന് പകരം ഇനി കടുത്ത പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി. പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയതിനാലാണ് നടപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2584 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അനാവശ്യമായി പുറത്തിറങ്ങിയ 2607 പേരാണ് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത്. 1919 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

ലോക്ക് ഡൗണിന്‍റെ 16--ാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറവില്ലാത്തതിനാൽ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി തുരുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ 462 (തിരുവനന്തപുരം സിറ്റി - 91, തിരുവനന്തപുരം റൂറല്‍ - 371)  കേസുകളാണ് രജിസ്റ്റർ ചെയ്തത്. 461 പേരെ (തിരുവനന്തപുരം സിറ്റി - 86, തിരുവനന്തപുരം റൂറല്‍ - 375 ) അറസ്റ്റ് ചെയ്യുകയും 352 വാഹനങ്ങൾ ( തിരുവനന്തപുരം സിറ്റി - 60, തിരുവനന്തപുരം റൂറല്‍ - 292) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത്. 25 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 30 പേരെ അറസ്റ്റ് ചെയ്യുകയും 12 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂരിൽ 219 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 218 പേരെ അറസ്റ്റ് ചെയ്യുകയും 175 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വയനാട്ടിൽ 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 27 പേരെ അറസ്റ്റ് ചെയ്യുകയും 40 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

മറ്റ് ജില്ലകളുടെ കണക്ക് ചുവടെ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)    

കൊല്ലം സിറ്റി - 266, 267, 238
കൊല്ലം റൂറല്‍ - 224, 226, 210
പത്തനംതിട്ട - 299, 304, 256
കോട്ടയം - 133, 134, 45
ആലപ്പുഴ - 111, 115, 59
ഇടുക്കി - 95, 48, 14
എറണാകുളം സിറ്റി - 38, 45, 29
എറണാകുളം റൂറല്‍ - 175, 158, 112
തൃശൂര്‍ സിറ്റി - 76, 99, 60
തൃശൂര്‍ റൂറല്‍ - 117, 130, 94
പാലക്കാട് - 118, 143, 104
മലപ്പുറം - 61, 89, 30
കോഴിക്കോട് സിറ്റി - 86, 86, 83
കോഴിക്കോട് റൂറല്‍ - 19, 27, 6

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു