മാറാട് കലാപ സമയത്ത് യു.ഡി.എഫും ആര്‍എസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കി; ആരോപണവുമായി പി ജയരാജൻ

Published : Apr 04, 2026, 10:45 PM ISTUpdated : Apr 04, 2026, 10:48 PM IST
p jayarajan

Synopsis

മാറാട് കലാപ സമയത്ത് യുഡിഎഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ആരോപിച്ചു.കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എകെ ആൻറണിയും പികെ കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയത്.

മലപ്പുറം:മാറാട് കലാപ സമയത്ത് യുഡിഎഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ആരോപിച്ചു.കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എകെ ആൻറണിയും പികെ കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയത്. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറി.ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്നും പി ജയരാജൻ ആരോപിച്ചു. പൊന്നാനി വെളിയംകോട് ഇടതു സ്ഥാനാർഥി എം കെ സക്കീറിന്റെ പ്രചാരണ വേദിയിലായിരുന്നു പ്രസംഗം. 

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഡീൽ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണി. നിയമസഭാ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ലീഗുമടക്കം കടുപ്പിക്കുമ്പോള്‍ ബിജെപിയുമായും ആര്‍എസ്എസുമായും കോണ്‍ഗ്രസ് ഡീലുണ്ടാക്കുകയാണെന്ന ആരോപണവുമായി തിരിച്ചടിക്കുകയാണ് സിപിഎം. എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കാൻ ഡീലുണ്ടെന്ന ആരോപണമാണ് ഇടത് നേതാക്കള്‍ ഉന്നയിക്കുന്നത്. ഇത്തരം ഡീൽ ആരോപണങ്ങള്‍ക്കിടെയാണ് മാറാട് കലാപ സമയത്ത് ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി പി ജയരാജൻ രംഗത്തെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലം നിയമസഭ തെരഞ്ഞെടുപ്പ് 2026; കോട്ട കാക്കാൻ ജനകീയനെ ഇറക്കി എൽ‌ഡിഎഫ്, മണ്ഡലം പിടിച്ചെടുക്കാൻ വീണ്ടും ബിന്ദുകൃഷ്ണ
ഇടതുപക്ഷത്തിന് തോൽവി എന്തെന്ന് അറിയാത്ത മണ്ഡലം! ചെങ്കൊടി താഴെയിറക്കാൻ കച്ചകെട്ടി യുഡിഎഫ്; തരൂരിൽ ആവേശപ്പോരാട്ടം