
മലപ്പുറം: കൊവിഡ് പ്രതിരോധ നടപടികൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഹ്ലാദപ്രകടനം വേണ്ടന്ന് പ്രവർത്തകരെ അറിയിക്കും. വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെയുണ്ടായ മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമാണന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് വരുന്ന വാർത്തകൾ. സ്വതന്ത്ര രാജ്യത്ത് നടക്കാൻ പാടില്ലാത്ത കാര്യമാണിത്. രാജ്യത്തിന് അപമാനകരമാണ് ഇതെന്നും സുപ്രീംകോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പൻ്റെ വേങ്ങരയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. എം പി അബ്ദുസമദ് സമദാനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam