'പാലക്കാട് വിഭാഗീയത വളര്‍ത്തുന്നതില്‍ മുഖ്യപങ്ക്', പി കെ ശശിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

By Web TeamFirst Published Nov 24, 2022, 9:42 PM IST
Highlights

കെടിഡിസി ചെയർമാനായിട്ടും പി കെ ശശി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെടിഡിസി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്നും വിമർശനം.
 

പാലക്കാട്: പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ കെ ജയചന്ദ്രനുമാണ് വിമർശനം ഉന്നയിച്ചത്. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ പി കെ ശശിയ്ക്ക് മുഖ്യ പങ്കെന്നാണ് വിമർശനം. ജില്ലാ നേതൃത്വം മോശമെന്ന് വരുത്തി തീർക്കാൻ ശശി ശ്രമിക്കുന്നു. കെ ടി ഡി സി ചെയർമാനായിട്ടും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കെ ടി ഡി സി ഓഫീസ് വിഭാഗീയ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുന്നുവെന്നും വിമർശനം. ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ അംഗങ്ങളാണ് ഇരുവരും. യോഗത്തിൽ മണ്ണാർക്കാട്, മുണ്ടൂർ മേഖലകളിൽ നിന്നുള്ള അംഗങ്ങളും ശശിക്കെതിരെ ആഞ്ഞടിച്ചു.

click me!