തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പരാതി നൽകി പി കെ ശ്രീമതി

Published : Sep 04, 2023, 03:40 PM ISTUpdated : Sep 04, 2023, 03:43 PM IST
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന വ്യാജപ്രചരണം; പരാതി നൽകി പി കെ ശ്രീമതി

Synopsis

തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം. പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്.

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി. തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം. പി കെ ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ പൊലീസില്‍ പി കെ ശ്രീമതി പരാതി നൽകി. 

വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി കണ്ണൂർ റൂറൽ എസ്പിക്ക് പരാതി നൽകിയത്. മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പി കെ ശ്രീമതി പരാതിയിൽ ആരോപിച്ചു. പി കെ ശ്രീമതി പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: 'ഇൻക്വിലാബ് സിന്ദാബാദ്'; കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു, ഏഴാം സാക്ഷി കൂറുമാറി, വിചാരണ നീട്ടി

സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; പൊലീസിൽ പരാതി പി കെ ശ്രീമതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

40ൽ ആദ്യം 5 മാർക്ക്, റീവാല്വേഷനിൽ 34 മാർക്ക്; മിണ്ടാട്ടമില്ലാതെ സർവകലാശാല, മൂല്യനിർണയത്തിൽ ഗുരുതര പിഴവ്
'എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു', ട്വന്റി 20 എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി സാബു എം ജേക്കബ്