കമ്യൂണിസ്റ്റ് ആചാര്യൻ പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിൽ വിധി നാളെ

Published : Jul 29, 2020, 09:46 PM IST
കമ്യൂണിസ്റ്റ് ആചാര്യൻ പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിൽ വിധി നാളെ

Synopsis

യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി. പാർട്ടി തലത്തിൽ അന്വേഷണവും ഉണ്ടായില്ല. 2016 ഏപ്രിൽ 28 ന് കേസിൽ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് ആചാര്യൻ പി. കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത കേസിൽ കോടതി നാളെ വിധി പറയും. സംഭവം നടന്ന ഏഴ് വർഷം തികയുമ്പോഴാണ് ആലപ്പുഴ  പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. സിപിഎമ്മിലെ വിഭാഗീതയാണ്  ആക്രമണത്തിന് പിന്നിലെന്നാണ്  പ്രോസിക്യൂഷൻ വാദം. വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പടെ അ‍ഞ്ച് പേ‍ർ കേസിൽ പ്രതികളാണ്. 

കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകർത്തത് 2013 ഒക്ടോബർ 31 ന് പുലർച്ചെയാണ്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയും ചെയ്തു. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറിൽ സിപിഎം പ്രവർത്തകരെ പ്രതികയാക്കി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാംപ്രതി. കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. 

യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമാണെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി. പാർട്ടി തലത്തിൽ അന്വേഷണവും ഉണ്ടായില്ല. 2016 ഏപ്രിൽ 28 ന് കേസിൽ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തി തീർക്കാനായിരുന്നു സ്മാരകം തകർത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. 

ക്രിമിനൽ ഗൂഢാലോചനയടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ പ്രതികളായ പാർട്ടി പ്രവർത്തരെ വിഎസ് അച്യുതാനന്ദൻ പിന്തുണച്ചപ്പോൾ, അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശക്തമായി എതിർത്തു. സിപിഎം വിഭാഗീയത രൂക്ഷമായകാലത്ത് കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ കേസിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്