പ്ലീഡർ നിയമന വിവാദം: മുഖ്യമന്ത്രിയുടേത് ചട്ടലംഘനം വ്യക്തമാക്കുന്ന പരാമർശം, മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വമില്ലെന്ന് പി രാജീവ്

Published : Jun 17, 2026, 03:17 PM IST
P Rajeev

Synopsis

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. പ്ലീഡർ നിയമനത്തിൽ രാജി കൊണ്ട് വിവാദം അവസാനിക്കില്ലെന്നും, പിഎംശ്രീ വിഷയത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ 'യഥാർത്ഥ ഡീൽ' നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും, സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും കടുത്ത വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. നിയമനത്തിൽ പൂർണമായും ചട്ടവിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നു മാത്രമേ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം നടക്കാൻ പാടുള്ളൂ എന്നാണ് നിയമമെന്ന് പി രാജീവ് പറഞ്ഞു. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. പലരും ഞങ്ങൾക്ക് പേര് നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തന്നെ ഈ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ രാജി വെപ്പിച്ചത്. അതുകൊണ്ട് തന്നെ രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായിരിക്കെയുള്ള വി.ഡി. സതീശന്റെ നിലപാടുകളിലെ വൈരുദ്ധ്യം പി രാജീവ് വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിയിലൂടെ കേന്ദ്രം ആർഎസ്എസ് അജൻഡയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാൽ ഇപ്പോൾ അതേ ബിജെപി നയം തന്നെയാണ് വിഡി സതീശനും പ്രതിപക്ഷവും ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. "ഇതാണ് യഥാർഥ ഡീൽ" എന്ന് പരിഹസിച്ച മന്ത്രി, ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടാം വിവാഹം, വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നു, പത്തനംതിട്ടയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം, കോടതി ഉത്തരവ്
മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, പിന്നാലെ രണ്ടുപേരം വെട്ടി; പ്രതി പിടിയിൽ