
ആലപ്പുഴ: രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണെന്ന് മന്ത്രി പി രാജീവ്. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് അരൂരിലുള്ള പാണാവള്ളി യാര്‍ഡിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അതിവേഗത്തില്‍ നീങ്ങുന്ന കടല്‍ മത്സ്യമായ ബരക്കുഡയുടെ പേരാണ് ബോട്ടിന് നല്‍കിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ ഉയര്‍ന്ന വേഗതയും ഒറ്റ ചാര്‍ജില്‍ ഏഴു മണിക്കൂര്‍ റേഞ്ചും ബോട്ടിനുണ്ടെന്ന് മന്ത്രി രാജീവ് അറിയിച്ചു.
മന്ത്രി പി രാജീവിന്റെ കുറിപ്പ്: ''ഇന്ന് അരൂരില്‍ നവകേരള സദസ്സ് നടക്കുമ്പോള്‍ അതിന് തൊട്ടടുത്തായി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തില്‍ ഉയര്‍ന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ട്. മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് ആലപ്പുഴ അരൂരിലുള്ള പാണാവള്ളി യാര്‍ഡിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ''
''അതിവേഗത്തില്‍ നീങ്ങുന്ന കടല്‍ മത്സ്യമായ ബരക്കുഡയുടെ പേരാണ് ഈ ബോട്ടിന് നല്‍കിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ ഉയര്‍ന്ന വേഗതയും ഒറ്റ ചാര്‍ജില്‍ 7 മണിക്കൂര്‍ റേഞ്ചും ബോട്ടിനുണ്ട്. 14 മീറ്റര്‍ നീളവും 4.4 മീറ്റര്‍ വീതിയുമുള്ള ബോട്ടില്‍ ഒരുസമയം 12 പേര്‍ക്ക് യാത്ര ചെയ്യാം. ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു മറൈന്‍ ഗ്രേഡ് എല്‍.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാര്‍ പവര്‍ എന്നിവയുടെ ശക്തി ഉള്‍ക്കൊള്ളുന്നതാണ്. നാല് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം. നവാള്‍ട്ടിന്റെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകള്‍ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാര്‍ബണ്‍ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam