അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം: മന്ത്രി പി രാജീവ്

Published : Jul 19, 2024, 10:45 AM IST
അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം: മന്ത്രി പി രാജീവ്

Synopsis

സര്‍വകലാശാലകളിൽ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികൾക്ക് ചുമതലകൾ നൽകുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്

തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയെ പെരുമ്പാവൂരിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമം മാത്രമെന്ന് മന്ത്രി പി രാജീവ്. സമാന നടപടിക്രമം ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. പരമാവധി ശിക്ഷ നൽകണമെന്ന നിലപാടാണ് സർക്കാരിന്. സുപ്രീം കോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകളിൽ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികൾക്ക് ചുമതലകൾ നൽകുന്നതിന് സർക്കാരിൻറെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പട്ടിക മുഖ്യമന്ത്രിക്ക് നൽകണമെന്നും വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും