
തിരുവനന്തപുരം: ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിക്കുള്ള സഹായികളെ ബോർഡ് നേരിട്ട് നൽകാൻ ആലോചിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും സഹായികൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചത് ചില അവതാരങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണ് നിലപാട്. അന്വേഷണത്തിൽ ആശങ്കകൾ ഒന്നുമില്ല. കോടതി ഉത്തരവിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെതിരെയുള്ള പരാമർശം നീക്കാൻ സമീപിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് പറഞ്ഞ് ഒരു ചാനലിൽ വാർത്ത വന്നു. എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നുവെന്ന് പറയുന്നതെന്നും പി എസ് പ്രശാന്ത് ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ നിലവിലെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam