'പരസ്യമായി അവഹേളിക്കുന്നു'; സാബു ജേക്കബിനെതിരെ ശ്രീനിജന്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് അയച്ചു

Published : Jan 12, 2022, 10:50 AM ISTUpdated : Jan 12, 2022, 12:30 PM IST
'പരസ്യമായി അവഹേളിക്കുന്നു'; സാബു ജേക്കബിനെതിരെ ശ്രീനിജന്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് അയച്ചു

Synopsis

എംഎല്‍എ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തിൽ സാബു ജേക്കബ് പരസ്യമായി ആക്ഷേപിക്കുന്നതായും നോട്ടീസില്‍ പറയുന്നു.  

തിരുവനന്തപുരം: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ (Sabu M Jacob) അവകാശലംഘനത്തിന് സ്‍പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജൻ എംഎൽഎ (P V Srinijin MLA). തന്നെ പരസ്യമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സാബു ജേക്കബിന്‍റെ ഭാ​ഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ എംബി രാജേഷിന് എംഎല്‍എ നോട്ടീസ് നല്‍കിയത്. 

കിറ്റെക്സിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയിലാണ് പരാതിക്ക് ആസ്‍പദമായ സംഭവം നടന്നത്.  തെരുവിൽ കഴിയുന്നവരുടെ സംസ്കാരമുള്ളയാളുമായി സംസാരിക്കാനില്ലെന്നും അയാൾ തന്‍റെ എംഎൽഎ അല്ല എന്നതടക്കമുള്ള പ്രസ്താവനകളാണ് ചാനൽ ചർച്ചയിൽ സാബു എം ജേക്കബ് നടത്തിയത്. എംഎൽഎ എന്ന സ്ഥാനത്തെ അവഹേളിക്കുന്ന പ്രസ്താവന നിയമസഭയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സ്‍പീക്കര്‍ എം ബി രാജേഷിന് നൽകിയ പരാതിയിൽ പറയുന്നു.

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്