മൂന്നാർ വിട്ടു, പടയപ്പ ഒരു മാസത്തിലേറെയായി മറയൂർ മേഖലയിൽ, റേഷൻകടയും വീടും തകർത്തു

Published : Aug 07, 2023, 12:40 PM ISTUpdated : Aug 07, 2023, 01:27 PM IST
മൂന്നാർ വിട്ടു, പടയപ്പ ഒരു മാസത്തിലേറെയായി മറയൂർ മേഖലയിൽ, റേഷൻകടയും വീടും തകർത്തു

Synopsis

കഴിഞ്ഞ ഒരുമാസത്തിലേറെയാണ് പടയപ്പ മൂന്നാർ വിട്ട് മറയൂർ മേഖലയിലാണ് ഉള്ളത്. ​ആനയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ട് വെക്കുന്നത്.

ഇടുക്കി: മറയൂരിൽ വീണ്ടും പടയപ്പയുടെ ആക്രമണം. റേഷൻകടയുടെ വാതിൽ തകർത്തു. കഴിഞ്ഞ ദിവസം തലയാറിൽ ഒരു വീടും തകർത്തിരുന്നു. ഇന്നലെ രാത്രിയാണ് തലയാർ എസ്റ്റേറ്റിൽ റേഷൻകടയുടെ വാതിൽ തകർത്തത്. അരിയെടുക്കാനുള്ള  ശ്രമം നടത്തിയിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. കഴിഞ്ഞ ദിവസം പാമ്പൻമല എസ്റ്റേറ്റിൽ റേഷൻകട തകർത്ത് അവിടെ നിന്ന് അരിയെടുത്ത് കഴിച്ചിരുന്നു. മിനിയാന്ന് രാത്രി രാജീവ് എന്നയാളുടെ വീട് തകർത്തിരുന്നു. നാട്ടുകാരെല്ലാവരും ചേർന്നാണ് പടയപ്പയെ അവിടെ നിന്ന് തുരത്തിയത്. 

കഴിഞ്ഞ ഒരുമാസത്തിലേറെയാണ് പടയപ്പ മൂന്നാർ വിട്ട് മറയൂർ മേഖലയിലാണ് ഉള്ളത്. ​ആനയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ട് വെക്കുന്നത്. വനംവകുപ്പ് സംഭവം നിരീക്ഷിച്ച് വരികയാണ്.  കഴിഞ്ഞ ഒരു മാസമായി മറയൂർ മേഖലയാണ് പടയപ്പ താവളമാക്കിയിരിക്കുന്നത്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാം. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. രാത്രികാലത്ത് ലയങ്ങൾ തകർക്കുമോയെന്ന പേടിയിലാണ് ആളുകളിപ്പോൾ കഴിയുന്നത്.

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. തൊഴിലാളികളിലൊരാൾ പശുവിനായി വാങ്ങി വച്ചിരുന്ന പുല്ല് തിന്നുകയും മണിക്കൂറുകളോളം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. മറ്റ് ആക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ആളുകളെ ആശങ്കിയിലാക്കുന്നുണ്ട്.

തലയാറിൽ തമ്പടിച്ച് പടയപ്പ! അരിയും പുല്ലും കഴിച്ച് ജനവാസമേഖലയിൽ, ആശങ്കയിൽ തൊഴിലാളികൾ, തുരത്തണമെന്ന് ആവശ്യം

വീണ്ടും പടയപ്പ

 

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്