ഞാൻ കോൺഗ്രസ്‌ വിട്ടപ്പോൾ എന്‍റെ അമ്മയെ അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ, നിലവാരമില്ലായ്മ തെളിഞ്ഞു കാണാം: പത്മജ

Published : Nov 03, 2024, 07:05 PM ISTUpdated : Nov 03, 2024, 08:06 PM IST
ഞാൻ കോൺഗ്രസ്‌ വിട്ടപ്പോൾ എന്‍റെ അമ്മയെ അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ, നിലവാരമില്ലായ്മ തെളിഞ്ഞു കാണാം: പത്മജ

Synopsis

'കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് എതിർ സ്ഥാനാർഥി കൈ കൊടുക്കാത്തതിൽ തെളിഞ്ഞു കാണുന്നത്'

പാലക്കാട്: വിവാഹ വീട്ടിൽ വച്ച് പരസ്പരം കണ്ടപ്പോൾ എൽ ഡി എഫ് സ്ഥാനാർഥി പി സരിന്റെ ഹസ്തദാനം നിരസിച്ച യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് ബി ജെ പി നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. താൻ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയിൽ തന്‍റെ അമ്മയെ സംസ്കാര  ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ എന്ന് ഓർമ്മിപ്പുകൊണ്ടാണ് പത്മജ രംഗത്തെത്തിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നതെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. എതിർ സ്ഥാനാർഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ലെന്ന് പറഞ്ഞ പത്മജ, പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്നും കൂട്ടിച്ചേർത്തു.

എതിർസ്ഥാനാർത്ഥിയായി മത്സരിക്കുന്നുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ?മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ;എംബിരാജേഷ്

പത്മജയുടെ കുറിപ്പ്

ഞാൻ കോൺഗ്രസ്‌ വിട്ടപ്പോൾ എന്റെ അമ്മയെ 
സംസ്കാര  ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുൽ...
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്...
എതിർ സ്ഥാനാർത്ഥി  കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല..
പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്... ( ഇക്കാര്യത്തിൽ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം) പത്മജ വേണുഗോപാൽ..

നേരത്തെ മന്ത്രി എം ബി രാജേഷും ഷാഫിയെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് ചോദിച്ചത്. എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യു ഡി എഫ് സ്ഥാനാർഥിയും അദ്ദേഹത്തിന്റെ സ്പോൺസർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.
പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായതെന്നും രാജേഷ് ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സമരപഥങ്ങളില്‍ കൈകഴുകി മാറി നിന്നവരാകരുത് മുഖ്യമന്ത്രി'; മുഖ്യമന്ത്രി ചർച്ച കൊഴുപ്പിച്ച് അജയ് തറയിൽ
കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് 2024 ന് ശേഷം ആദ്യം, 3 ജില്ലകളിൽ അലർട്ട് തുടരുന്നു