'ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂ'; രാഹുലിനെതിരെ പദ്മജ

Published : Oct 15, 2024, 08:32 PM IST
'ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂ'; രാഹുലിനെതിരെ പദ്മജ

Synopsis

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി വനിതാ നേതാവ് പദ്മജ വേണു​ഗോപാൽ. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺ​ഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം  കെ. മുരളീധരന് സീറ്റ്‌ നിഷേധിച്ചുവെന്നും പദ്മജ ആരോപിച്ചു. 

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്