2002ൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സജ്ജാദ് ഗുൽ അറസ്റ്റിലായി; അതിന് മുമ്പ് കേരളത്തിലെത്തിയെന്ന് നിഗമനം

Published : May 08, 2025, 02:21 PM IST
2002ൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സജ്ജാദ് ഗുൽ അറസ്റ്റിലായി; അതിന് മുമ്പ് കേരളത്തിലെത്തിയെന്ന് നിഗമനം

Synopsis

2002ന് മുമ്പ് കേരളത്തിലെത്തിയ സജ്ജാദ് ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചുവെന്നാണ് പൊലീസിൻെറ നിഗമനം. ബാംഗ്ലൂരിലെ പഠനത്തിന് ശേഷമാണ് സജ്ജാദ് ഗുൽ കേരളത്തിലെത്തിയെന്നാണ് സംശയം.

കൊച്ചി: പെഹൽഗാം ആക്രമണത്തിൻെറ മുഖ്യസൂത്രധാരൻ സജ്ജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായുള്ള വിവരത്തെ കുറിച്ച് ഇൻറലിജൻസ് അന്വേഷണം. 2002ന് മുമ്പ് കേരളത്തിലെത്തിയ സജ്ജാദ് ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചുവെന്നാണ് പൊലീസിൻെറ നിഗമനം. ബാംഗ്ലൂരിലെ പഠനത്തിന് ശേഷമാണ് സജ്ജാദ് ഗുൽ കേരളത്തിലെത്തിയെന്നാണ് സംശയം.

മലബാർ മേഖലയിൽ പല സ്ഥാപനങ്ങളിലും കശ്മീരി വിദ്യാർത്ഥികളെത്തി തൊഴിൽ അധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്നുണ്ട്. ഇങ്ങനെ സജ്ജാദും ഇവിടെയെത്തി പഠനം നടത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നത്. അത് 2002ന് മുമ്പാകാനാണ് സാധ്യത. കാരണം 2002ൽ ദില്ലയിൽ സ്ഫോടനം നടത്താനുള്ള ആസൂത്രണത്തിനിടെ സ്ഫോടക വസ്തുവുമായി സജ്ജാദ് ഗുൽ ദില്ലി പൊലീസിൻെറ പിടിയിലായിരുന്നു. പത്തുവർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇയാള്‍ പകിസ്ഥാനിലേക്ക് പോയി. ടിആർഎഫ് എന്ന സംഘടനയുടെ ചുമതലേറ്റെടുത്ത സജ്ജാദ് തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതോടെയാണ് കൊടുഭീരനായി പ്രഖ്യാപിക്കുന്നത്. 

2002ൽ പിടിയിലാകുമ്പോള്‍ ബംഗ്ലളൂരിൽ എംബിഎ പഠനം നടത്തിയ വിവരം ദില്ലി പൊലീസിന് ലഭിച്ചിരുന്നു. അതിന് ശേഷം കേരളത്തിലെത്തിയ ലാബ് ടെക്നിഷ്യൽ കോഴ്സ് പഠിച്ചെന്നാണ് നിഗമനം. കശ്മീരി വിദ്യാർത്ഥികള്‍ പഠിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ നിര്‍ത്തി. മതപഠന സ്ഥാപനങ്ങളുടെ ഭാഗമായും കോഴ്സുകള്‍ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഏതെങ്കിലും സ്ഥാപനത്തിൽ പഠിച്ചിട്ടുണ്ടോയന്നും പരിശോധിക്കുന്നുണ്ട്. പൂട്ടിയ സ്ഥാപനങ്ങള്‍ നടത്തിയിരുന്നുവരെയും കണ്ട് വിവരം ശേഖരിക്കും. ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം നടത്തുന്നുണ്ട്. കർണാടക പൊലീസിൽ നിന്നും കേരള പൊലീസ് വിവരങ്ങള്‍ തേടും. 

ഹിയറിംഗ് എയ്ഡ് കേടായി, പുതിയത് തരാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടി; ക്ലിനിക് ഉടമ അഞ്ജു മരിയക്ക് 149000 രൂപ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും