പാലായില്‍ തുടക്കം കുറിക്കാന്‍ എല്‍ഡിഎഫ്; കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Sep 04, 2019, 06:56 AM IST
പാലായില്‍ തുടക്കം കുറിക്കാന്‍ എല്‍ഡിഎഫ്; കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കിയ ശേഷം എൽ ഡി എഫ് ശനിയാഴ്ച മുതൽ വീടുകയറിയുള്ള പ്രചാരണം തുടങ്ങും. മണ്ഡലത്തിലെ 176 ബൂത്തുകളിലും ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്  നടത്തുന്ന ഇടതുപക്ഷ കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുഴക്കര മൈതാനിയിലാണ് കൺവെൻഷൻ. മന്ത്രിമാരായ എം എം മണി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കിയ ശേഷം എൽ ഡി എഫ് ശനിയാഴ്ച മുതൽ വീടുകയറിയുള്ള പ്രചാരണം തുടങ്ങും.

മണ്ഡലത്തിലെ 176 ബൂത്തുകളിലും ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ വോട്ടർമാരുടെ തെറ്റിദ്ധാരണകൾ മാറ്റാനും സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തി കാണിക്കാനുമാണ് വീട് കയറിയുള്ള പ്രചാരണം വഴി എൽഡിഎഫ് ലക്ഷ്യമിടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം'; ആര്യക്കെതിരെ വെള്ളാപ്പള്ളി
`താൻ വർ​​ഗീയ വാദിയെന്ന് മുസ്ലിംലീ​ഗ് പ്രചരിപ്പിക്കുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ