ജോസ് കെ മാണിക്ക് തിരിച്ചടി: പാലാ നഗരസഭാ വൈസ് ചെയർമാൻ ജോസഫ് പക്ഷത്തേക്ക്

Published : Sep 20, 2019, 01:22 PM ISTUpdated : Sep 20, 2019, 02:13 PM IST
ജോസ് കെ മാണിക്ക് തിരിച്ചടി: പാലാ നഗരസഭാ വൈസ് ചെയർമാൻ ജോസഫ് പക്ഷത്തേക്ക്

Synopsis

കുറച്ച് നാളുകളായി കുര്യാക്കോസ് പടവൻ, ജോസ് കെ മാണിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. പി ജെ  ജോസഫ് ആവശ്യപ്പെട്ടാൽ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവൻ പറഞ്ഞു.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജോസ് കെ മാണി പക്ഷത്തിന് തിരിച്ചടി. പാലാ നഗരസഭ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പി ജെ  ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു. പാർട്ടിയിൽ നിന്നും തന്നെ ഒതുക്കാൻ ജോസ് കെ മാണി ശ്രമിച്ചെന്നാരോപിച്ചാണ് പടവന്റെ മാറ്റം. 

''മാണി സാർ നിര്യാതനായ ശേഷം അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്നത് വർക്കിം​ഗ് ചെയർമാനായ പി ജെ ജോസഫാണ്. ജോസഫിന്‍റെ നിലപാടാണ് ശരി. യഥാർത്ഥ കേരള കോൺ​ഗ്രസ് പാർട്ടിയിൽ നിൽക്കുന്ന എല്ലാവരേയും താൻ അംഗീകരിക്കും'', കുര്യാക്കോസ് പടവൻ പറഞ്ഞു.

കുറച്ച് കാലമായി കുര്യാക്കോസ് പടവൻ, ജോസ് കെ മാണിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. പി ജെ ജോസഫ് ആവശ്യപ്പെട്ടാൽ വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവൻ പറഞ്ഞു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം