തർക്കം തീരാതെ പാലാ നഗരസഭ; വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി, തെരഞ്ഞെടുപ്പ് നാളെ

Published : Sep 15, 2026, 08:48 AM IST
pala nagarasabha

Synopsis

പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥി ആരെന്നതിൽ യുഡിഎഫ് വിമതർക്കിടയിൽ തർക്കം തുടരുന്നു. ധാരണയായില്ലെങ്കിൽ സ്ഥാനം ഏറ്റെടുക്കുമെന്ന് വിമതരെ പിന്തുണയ്ക്കുന്ന എല്‍ഡിഎഫ്.

കോട്ടയം: പാലാ നഗരസഭയിൽ നാളെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയിൽ തീരുമാനമായില്ല. വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടിയാണ്. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ എന്നിവർ തമ്മിലാണ് തർക്കം. അതേസമയം, തർക്കം പരിഹരിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നൽകി. യുഡിഎഫും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നുണ്ട്.

പാലാ നഗരസഭയിൽ യുഡിഎഫ് വിമതർക്കാണ് എല്‍ഡിഎഫിന്‍റെ പിന്തുണ. നേരത്തെ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ 16 വോട്ടും മായയ്ക്കാണ് ലഭിച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. എന്നാല്‍, വൈസ് ചെയർമാൻ സ്ഥാനത്തിനായുള്ള തുടരുന്നതിനിടെ കടുത്ത നിലപാടുമായി എല്‍ഡിഎഫ് രംഗത്തെത്തി. തർക്കം പരിഹരിച്ചില്ലെങ്കിൽ വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ മുന്നറിയിപ്പ്. ഇന്ന് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം, ഫലം വിശദമായി പരിശോധിക്കും; രാജസ്ഥാനിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണം
വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി