
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാലക്കാട് കഞ്ചിക്കാേട്ടെ ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ 10 ഡിസ്റ്റിലറികളാണ് ഉള്ളത്.അതിൽ ഏഴും തുങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും. നിവസായ നിക്ഷേപ പദ്ധതിയായതിനാൽ തന്നെ ടെണ്ടര്‍ ആവശ്യമില്ല. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി പ്രാഥമികമായി നൽകുന്നത് പൂർണ്ണമായും സർക്കാരിന്‍റെ വിവേചനം ആണ്.
അതിൽ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യം ഇല്ല. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകുന്നതും മഹാപാപമല്ല. ഇനിയും ഇത്തരത്തിൽ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നൽകും. വ്യവസായ സ്ഥാപനങ്ങൾക്ക് വെള്ളം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്ന് സർക്കാർ ഉറപ്പാക്കും അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ട കാര്യം ഇല്ല.
പദ്ധതിക്ക് വെള്ളം ഒരു പ്രശ്നം ആകില്ല. ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകും. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ചു പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.
മദ്യനയം കൊണ്ട് വന്നതെന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാമെന്നും പാലക്കാട്ടെ അടിസ്ഥാന പ്രശ്നം കുടിവെള്ളമാണെന്നും കോണ്‍ഗ്രസ് എംഎൽഎ രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കോടിക്കണക്കിന് ലിറ്റർ വെള്ളം വേണ്ട ഒരു സ്ഥാപനത്തിന്റെ സാംഗത്യമെന്തെന്നും കൊക്കോക്കോളയെ പൂട്ടിച്ചവർ ആണ് മദ്യക്കമ്പനിയ്ക്ക് അനുമതി നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപത്തിൽ മറുപടി
കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കൊവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്നും പിണറായി മറുപടി നൽകി.
എത്രകാലം നിൽക്കുമെന്ന് പോലും കോവിഡ് നിലനില്‍ക്കുമെന്ന് പ്രവചിക്കാനാകാത്ത സാഹചര്യമായിരുന്നു. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്.
അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വെച്ച് വിലയിരുത്തിയാൽ ശരിയാകില്ല. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തത്. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ട്. സർക്കാരിന് പിപിഇ കിറ്റ് കിട്ടിയേ തീരുമായിരുന്നുള്ളു. കരാറിലേർപ്പെട്ട സ്ഥാപനം സമയത്ത് കിറ്റ് നൽകിയില്ല. പിന്നെയാണ് കൂടുതൽ വിലക്ക് കിറ്റ് വാങ്ങാൻ കരാറായത്. പിന്നീട് തദ്ദേശീയമായ ഒരു സ്ഥാപനം വന്നപ്പോൾ കൂടുതൽ വിലക്ക് നൽകിയ കരാറിൽ ഒരു ഭാഗം അവർക്ക് കുറഞ്ഞ വിലക്ക് മാറ്റി നൽകിയിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.