പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Published : Oct 09, 2024, 09:37 PM ISTUpdated : Oct 09, 2024, 09:54 PM IST
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ സിപിഎം സ്ഥാനാർത്ഥിയായേക്കും

Synopsis

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾക്ക് സ്ഥാനാർത്ഥിത്വത്തിൽ പ്രഥമ പരിഗണന നൽകാൻ സിപിഎമ്മിൽ ആലോചന

പാലക്കാട്: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാൻ സിപിഎമ്മിൽ ആലോചന. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപി എം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡ‍ൻ്റ് വി വസീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്കാണ് മുൻഗണന ലഭിച്ചത്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല; വോട്ടർ പട്ടികയിൽ പേരില്ല
നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'