രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, വെണ്ണക്കരയിൽ കയ്യാങ്കളി; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

Published : Nov 20, 2024, 05:21 PM ISTUpdated : Nov 20, 2024, 05:25 PM IST
രാഹുലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ, വെണ്ണക്കരയിൽ കയ്യാങ്കളി; ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

Synopsis

യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്.

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്.

യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

Also Read: 'രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും, സിപിഎമ്മിനോട് സഹതാപം'; രമേശ് ചെന്നിത്തല

 പോളിംഗ് അറുപത് ശതമാനം കടന്നു

ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ പോളിംഗ് അറുപത് ശതമാനം കടന്നു. 63.45 ശതമാനം സമ്മതിദായകരാണ് ഇതുവരെ വോട്ടവകാശം വിനിയോഗിച്ചത്. ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപെടുന്നതാണ് കണ്ടത്. അവസാന ലാപ്പിൽ പലയിടത്തും വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാം. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തിൽ മുന്നണികൾ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗിൽ കാര്യമായി പ്രതിഫലിച്ചില്ല. വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തിൽ ഇത്തവണ പോളിംഗ് കുറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
ബംഗാളിൽ നിന്ന് ട്രെയിനിലെത്തി ആലുവയിലിറങ്ങി; ഓട്ടോയിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം പിന്തുടർന്നു, കഞ്ചാവുമായി അറസ്റ്റിൽ