പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്, എല്ലാവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവര്‍

By Web TeamFirst Published May 20, 2020, 6:41 PM IST
Highlights

ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 24 പേരില്‍ ഏഴ് പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നു വന്നവരിൽ കൊല്ലങ്കോട് ആനമാറി സ്വദേശി, ആലത്തൂർ കാവശ്ശേരി സ്വദേശി, ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി എന്നിവരും മഹാരാഷ്ട്രയിൽ നിന്നും വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും രണ്ട് തൃക്കടേരി സ്വദേശികളും ഉള്‍പ്പെടുന്നു. 

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗമുക്തി, സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

ഇതോടെ പാലക്കാട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശികള്‍ ഉൾപ്പെടെ 20 ആയി.  ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്. ചെന്നൈയിൽ നിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മെയ് 17 ന് വൈകിട്ട് 5. 30നാണ് വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയത്. ഇവർ മെയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇവർ രണ്ടുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

click me!