പാലക്കാട് നഗരം അടച്ചു; ഒരു എന്‍ട്രിയും എക്സിറ്റും മാത്രം

By Web TeamFirst Published Apr 20, 2020, 5:36 PM IST
Highlights

സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡില്‍ എത്തിയതോടെ പൊലീസ് കുറെ പേരെ തിരിച്ചയച്ചു. 

പാലക്കാട്: ഹോട്ട്‍സ്‍പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു. 

ലോക്ക് ഡൗണിൽ ഇളവ് വന്നതിന് പിന്നാലെ ഹോട്ട്സ്പോട്ടായ നഗരപ്രദേശങ്ങളിൽ പോലും ഇന്ന് വന്‍തിരക്കായിരുന്നു. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ലയെങ്കിലും കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയിലാണ്. എന്നാൽ ഇന്ന് എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയിൽ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകൾ നീണ്ട ക്യൂ. ചിലയിടങ്ങളിൽ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു.

കാട്ടാക്കടയിൽ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട്  വിലക്ക് ലംഘിച്ച് ഓട്ടോകൾ നിരത്തിലറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു. തൃശൂർ പാലിയേക്കരിയൽ രാവിലെ ടോൾ പിരിവ് തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയതോടെ പിരിവ് നിർത്തിവെച്ചു. ഗ്രീൻ സോണിൽപട്ട കോട്ടയത്തും ഇടുക്കിയിലും നാളെ മുതലാണ് ഇളവുകൾ പ്രാബല്ല്യത്തില്‍ എന്നാണ് കളക്ടര്‍മാര്‍ അറിയിച്ചത്. എന്നാൽ കോട്ടയത്ത് സ്വകാര്യ കാറുകളും ഓട്ടോകളും റോഡിലിറങ്ങി. 

ഇടുക്കിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടും ഇന്ന് മുൻതൂക്കം നൽകിയത്. വയനാട്ടിൽ ജ്വല്ലറികളും തുണിക്കടകളും തുറക്കാൻ അനുമതി നൽകിയിരുന്നു. ഇളവുകൾ വന്ന ഗ്രീൻ സോണിലെയും ഓറഞ്ച് ബിയിലെയും ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. ഇളവിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങുന്നതിൽ ആരോഗ്യവകുപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ പൊതുസ്ഥിതി സർക്കാർ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും

click me!