
പാലക്കാട്: കഞ്ചിക്കോട് 5 വയസുകാരിയെ രണ്ടാനമ്മ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടന്നതായി പൊലീസ്. രണ്ടാനമ്മ നൂർ നാസർ 5 വയസ്സുകാരിയെ മുമ്പും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയുടെ കൈയിലും കാലിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തി. രണ്ടാനമ്മയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കുട്ടിയുടെ അച്ഛൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണം കുട്ടിയുടെ അച്ഛൻ അറിഞ്ഞിട്ടില്ലെന്നും പൊലീസ്.
കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ചാണ് അഞ്ച് വയസ്സുകാരിക്ക് നേരെ ക്രൂരത. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam